Scientific Gateway - SciGate-Kerala
Log in
  • Blogs
  • ARUN V R
  • 27മത് കേരള ശാസ്ത്ര കോൺഗ്രസ് ആലപ്പുഴയിൽ: ഡോ.ടെസി തോമസ് നയിക്കും 

27മത് കേരള ശാസ്ത്ര കോൺഗ്രസ് ആലപ്പുഴയിൽ: ഡോ.ടെസി തോമസ് നയിക്കും 

  • Public
By ARUN V R 28 Jun 2014 - 11:05am

തിരുവനന്തപുരം: പരമ്പരാഗത വ്യവസായങ്ങൾ കേന്ദ്ര വിഷയമാക്കി ഇരുപത്തിയേഴാമത് കേരള ശാസ്ത്ര കോൺഗ്രസ് ആലപ്പുഴയിൽ നടക്കും.

ഇന്ത്യൻ മിസൈൽ ദൗത്യത്തിലെ പ്രധാനിയും ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ പ്രോജക്ട് ഡയറക്ടറുമായ ഡോ. ടെസി തോമസ് ശാസ്ത്രകോൺഗ്രസിന്റെ ചെയർപേഴ്‌സണായിരിക്കും. കൗൺസിൽ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പ്രൊഫ. വി. എൻ രാജശേഖരൻപിള്ള പ്രസിഡന്റും കൗൺസിൽ വിമെൻ സയിന്റിസ്​റ്റ്‌സ് ഡിവിഷൻ മേധാവി ഡോ.കെ.ആർ.ലേഖ ജനറൽ കൺവീനറുമായിരിക്കും.

നാ​റ്റ്പാക്കിന്റെ സഹകരണത്തോടെ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിലാണ് 2015 ജനുവരി 28 മുതൽ 31 വരെ ശാസ്ത്ര കോൺഗ്രസ് നടത്തുന്നത്.  വൈവിദ്ധ്യമാർന്ന കയർ ഉൽപ്പന്നങ്ങളാൽ സമ്പന്നമായ ആലപ്പുഴയ്‌ക്ക് കിഴക്കിന്റെ വെനീസ് എന്ന ഖ്യാതി കൂടിയുണ്ട്. ഇക്കാരണത്താലാണ് പരമ്പരാഗത വ്യവസായങ്ങൾ വിഷയമായ സയൻസ് കോൺഗ്രസിന് വേദിയായി ആലപ്പുഴയെ തിരഞ്ഞെടുത്തത്.
യുവ ഗവേഷകരും ശാസ്ത്രജ്ഞരും ഉൾപ്പെടെ 2000 പ്രതിനിധികൾ പങ്കെടുക്കും. ലക്ചർ സെഷൻ, പരമ്പരാഗത വ്യവസായങ്ങളെപ്പ​റ്റിയുള്ള ചർച്ചകൾ, കുട്ടികളുടെ സയൻസ് കോൺഗ്രസ്, കെ.എസ്‌.സി.എസ്.ടി,ഇയുടെ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ എന്നിവയാണ് നാലുദിവസത്തെ കോൺഗ്രസിൽ നടക്കുക. ശാസ്ത്രസാങ്കേതിക മേഖലയിലെ ഗവേഷണങ്ങളെക്കുറിച്ചുള്ള ചർച്ചകളും നടക്കും. നാ​റ്റ്പാക്ക് ഡയറക്ടർ ബി.ജി. ശ്രീദേവി അദ്ധ്യക്ഷയായി സയൻസ് കോൺഗ്രസിന്റെ സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്.