യുവപ്രതിഭകളില്‍ ശാസ്ത്രാഭിരുചി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ശാസ്ത്രബോധിനി എംആര്‍എസ് ശാസ്ത്രമേളയ്ക്ക് നാലാഞ്ചിറയിലെ മാര്‍ ഗ്രിഗോറിയസ് റിന്യൂവല്‍ സെൻന്റരിൽ ആരംഭം കുറിച്ചു. 190 വിദ്യാര്‍ത്ഥികളും 40 അദ്ധ്യാപകരും ഉള്‍പ്പെടെ 250 പ്രതിനിധികളാണ് മേളയ്ക്കായി എത്തിയത്. കേരള പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിന്റെ ധനസഹായത്തോടെ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെ. മുരളീധരന്‍ എം.എല്‍.എ മേള ഉദ്ഘാടനം ചെയ്തു. കെ.എസ്.സി.എസ്.ടി.ഇ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വി.എന്‍. രാജശേഖരന്‍പിള്ള, ജോയിന്റ് ഡയറക്ടര്‍ ഡോ.ആര്‍. പ്രകാശ്കുമാര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഐഎഎസ് എന്നിവര്‍ സംസാരിച്ചു.
ജൂണ്‍ 29 ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ കെ. മുരളീധരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍ ഐഎഎസ് ആശംസ അര്‍പ്പിക്കുകയും കൗണ്‍സില്‍ ശാസ്ത്രജ്ഞന്‍ ഇ.എസ് അനില്‍ കുമാര്‍ പദ്ധതിയെക്കുറിച്ചുള്ള വിലയിരുത്തല്‍ നടത്തുകയും ചെയ്യും