ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഫെലോഷിപ്പ്:
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 2014-15 വര്‍ഷത്തേക്കുള്ള ഫെലോഷിപ്പുകള്‍ക്കും വിവിധ ഗവേഷണ വികസന പദ്ധതികള്‍ക്കുമുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 31. ഇതാദ്യമായി ശാസ്ത്ര എഴുത്തുകാര്‍ക്കും ഫെലോഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സയന്‍സ് ജേര്‍ണലിസത്തില്‍ ട്രെയിനിഷിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗവേഷണരംഗത്തേക്ക് വനിതകളെ തിരികെ കൊണ്ടുവരുന്നതിനുള്ള ബാക്ക് ടു ലാബ് പദ്ധതി, ബോധവത്കരണ പരിപാടി, വൊക്കേഷണല്‍ സ്‌കില്‍ ഓറിയന്റഡ് റിഇന്‍സ്റ്റേറ്റ് ട്രെയിനിങ് (വിസോര്‍ട്ട്) എന്നിവയ്ക്കും കൗണ്‍സില്‍ ധനസഹായം നല്‍കും. കുട്ടികള്‍ക്കായുള്ള സ്റ്റുഡന്റ് ടാലെന്റ് ആന്‍ഡ് ആപ്റ്റിറ്റിയൂഡ് ഫോര്‍ റിസര്‍ച്ച് ഇന്‍ സയന്‍സ് (സ്റ്റാര്‍സ്), സ്റ്റുഡന്റ്‌സ് പ്രോഗ്രാം ഇന്‍ എക്‌സലന്‍സ് ഇന്‍ എക്‌സ്പിരിമെന്റല്‍ ഡിസൈന്‍ (സ്പീഡ്) എന്നിവയ്ക്കും അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.kscste.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.